Loading…
QuestionAnswer
യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അന്താരാഷ്ട ഇസ്ലാമിക കലാ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്നവംബര് 18
സർഗലയം എന്ന പേരിൽ ഇസ്‌ലാമിക കലാ സാഹിത്യ മത്സരം സംഘടിപ്പിക്കുന്ന എസ്‌കെ എസ് എസ് എഫ് ന്റെ ഉപസമിതിയുടെ പേരെന്താണ്?സർഗലയ കലാ സാഹിത്യ വേദി
എത്രാമത്തെ സംസ്ഥാന തല സർഗലയമാണ് തൃശൂർ ജില്ലയിലെ ദേശമംഗലത്തു നടക്കാൻ പോകുന്നത്?14
എസ്‌കെ എസ് എസ് എഫ് ന്റെ ഉപ വിഭാഗമായ സർഗലയ യുടെ കീഴിൽ കോഴ്‌സുകള്‍, കലാ പരിശീലനങ്ങള്‍, കലാ പഠനം, വിധി കര്‍ത്താകള്‍ക്കുള്ള പരിശിലനംഎന്നിവ സംഘടിപ്പിക്കുന്ന കലാവേദിയുടെ പേരാണ് സർഗതീരം. സർഗാതീരം കലാവേദിയുടെ മോട്ടോ (മുദ്രാവാക്യം) എന്താണ്സർഗാത്മക കരുത്തിന്റെ രചനാ തീരം
ജാഹിലിയ്യാ കാലത്ത് നിലവാരമുള്ള കാവ്യങ്ങള്‍ രചിക്കപ്പെട്ടാല്‍ അതിന്റെ ഗുണമേന്മ അംഗീകരിച്ചുകിട്ടാന്‍ ഖുറൈശികളെ സമീപിക്കുകയായിരുന്നു പതിവ്. അവര്‍ അംഗീകരിച്ചാല്‍ അതു കഅ്ബാലയത്തില്‍ കെട്ടിത്തൂക്കും. അസ്സബ്ഉല്‍ മുഅല്ലഖാത്ത് (കെട്ടിത്തൂക്കിയ ഏഴു കാവ്യങ്ങള്‍) എന്ന പേരിൽ അറിയപ്പെട്ട ഈ കാവ്യങ്ങളുടെ രചയിതാക്കളിൽ പിന്നീട് ഇസ്‌ലാം സ്വീകരിച്ച ആൾ ആര്ലബീദ്

കേരളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന്റെ കവർ ചിത്രത്തിന്റെ ഒരു ഭാഗമാണിത് , ഏതാണ് ഈ പ്രസിദ്ധീകരണം
സത്യധാര
കവിതയില്‍ തത്വജ്ഞാനമുണ്ട്. സാഹിത്യത്തില്‍ ഇന്ദ്രജാലവുമുണ്ട് എന്ന ഉദ്ധരണി ആരുടേതാണ്മുഹമ്മദ് നബി (സ)
സമസ്തയുടെ വിദ്യാർത്ഥി വിഭാഗമാണ്‌ എസ് കെ എസ് എസ് എഫ്. ഈ സംഘടനയുടെ ആസ്‌ഥാനം എവിടെയാണ്കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇസ്‌ലാമിക് സെന്റർ കെട്ടിട സമുച്ചയത്തിൽ
ആദ്യ അറബി മലയാള ഖുർആൻ തഫ്‌സീർ രചനയാണ് തര്‍ജ്ജമത്തു തഫ്‌സീറില്‍ ഖുർആൻ. ഇതിന്റെ രചയിതാവ് ആരാണ്മായിന്‍ കുട്ടി എളയ
ഇസ്‍ലാം സ്വീകരിക്കുന്നതിന് മുൻപ് പ്രവാചക ശത്രുതയില്‍ പ്രശസ്തനായ കവിയുടെ പ്രകീർത്തന കാവ്യമാണ് 'ബാനത് സുആദ്' ആരാണ് ഈ കവികഅബ് ബിൻ സുഹൈർ
എത്രപേർ ചേർന്നാണ് 1989 ൽ നാൽപ്പതു അംഗങ്ങളുള്ള സമസ്ത മുശാവറയിൽ നിന്നും ഇറങ്ങി പ്പോയി പുതിയ മുശാവറയും സംഘടനയും ഉണ്ടാക്കിയത്?6
സർഗലയം കല സാഹിത്യ മത്സരത്തിന്റെ നഗരിയുടെ പേരായ സമർഖന്ദ്, മുസ്‌ലിം നാഗരികതയുടെ നിരവധി സ്മരണകൾ നില കൊള്ളുന്ന ഒരു നഗരത്തിന്റെ പേരാണ്. ഏതു രാജ്യത്താണ് ഈ നഗരം?ഉസ്ബെക്കിസ്ഥാൻ
സമർഖന്ദ് നഗരത്തോട് ചേർന്ന് അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ ഒരു ഹദീസ് പണ്ഡിതനുണ്ട് ജാമിഉൽ സഹീഹ് എന്ന ഹദീസ് ഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്. ആരാണ് ഇദ്ദേഹം?മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി (റ)

തിമൂറിഡ് രാജവംശത്തിലെ പുരാതന നഗരമായ സമർകന്ദിന്റെ ഹൃദയഭാഗമായിരുന്നു റെജിസ്ഥാൻ. സവിശേഷമായ ഇസ്ലാമിക വാസ്തുവിദ്യയുടെ മൂന്ന് മദ്റസകളും അവയുടെ പേരും ആണ് ചിത്രത്തിൽ. ഇതിൽ രണ്ടാമത്തെ മദ്രസയുടെ പേരെന്താണ്?
ഷേർ-ഡോർ
നബി(സ)യുടെ സഹയാത്രികനായി ഒരു സ്വഹാബി വാഹനപ്പുറത്തു പോകുമ്പോള്‍ അവിടുന്നു ചോദിച്ചു: ”ഉമയ്യത്തുബ്‌നു അബീസ്വല്‍ത്തിന്റെ കവിതകള്‍ വല്ലതും നിന്റെ വശത്തുണ്ടോ?” ഉണ്ടെന്നദ്ദേഹം മറുപടി പറഞ്ഞു. ”എങ്കില്‍ വരട്ടെ” -നബി(സ) പറഞ്ഞു. ഒരു വരി പാടിക്കേള്‍പ്പിച്ചപ്പോള്‍ വീണ്ടും വരട്ടെ എന്നു പറഞ്ഞു. അങ്ങനെ നൂറുവരികള്‍ കേള്‍പ്പിക്കുകയുണ്ടായി. (മുസ്‌ലിം) ഈ ഹദീസിൽ നബി (സ) ക്ക് കവിതകൾ പാടിക്കൊടുത്ത സ്വഹാബിയുടെ പേരെന്താണ്ശരീദ്
ഈ അടുത്തിടെ നമ്മോട് വിട പറഞ്ഞ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ സമസ്തയുടെ എത്രാമത്തെ ട്രഷറര്‍ ആയിരുന്നു8
ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ നിശ്ശബ്ദമായി ഇസ്‌ലാമിന്റെ മതപരമായ കാഴ്ചപ്പാടുകള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക, ദീനീ ദഅ്‌വത്ത് നടത്തുക, തസ്‌കിയത് നടത്തുക എന്നിങ്ങനെയുള്ള കൃത്യമായ അജïകളിലൂടെ മുന്നേറുന്ന സംവിധാനമാണ് എന്ന ലക്ഷ്യത്തോടെ 1999 ൽ എസ്.കെ.എസ്.എസ്.എഫിന്റെ ഉപഘടകമായി രൂപീകരിക്കപ്പെട്ട സംഘമാണ് ഇബാദ് IBAD എന്നതിന്റെ പൂർണ്ണ രൂപം എന്താണ്ഇസ്ലാമിക് ബ്രദേഴ്‌സ് അസോസിയേറ്റ് ഡിവിഷന്‍

മുകളിൽ കാണുന്നവരിൽ ആദ്യത്തെ ആൾ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ്, രണ്ടാമത്തെ ആളുടെ സ്ഥാനവും പേരും എന്താണ്?
റശീദ് ഫൈസി വെള്ളായിക്കോട് - എസ്‌കെഎസ്എസ്എഫ് ജനറൽ സെകട്ടറി
ഫറോക്കിൽ ചേർന്ന സമസ്തയുടെ ആറാം വാർഷിക സമ്മേളനത്തിലെ നാലാം പ്രമേയത്തിലാണ് ഖാദിയാനികൾ ഇസ്ലാമിന് പുറത്താണെന്ന പ്രഖ്യാപനം നടത്തിയത്? ഇത് ഏതു വർഷമായിരുന്നു?1933
പ്രവാചകപത്നി ഹഫ്‌സ (റ)യെ എഴുത്ത്‌ പഠിപ്പിച്ചിരുന്ന അധ്യാപകയുടെ പേരെന്തായിരുന്നുശിഫാ ബിന്‍ത് അബ്ദില്ല
വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡണ്ട് ആയി സമസ്ത രൂപീകരിക്കപ്പെട്ടത് 1926 ജൂൺ 26 നു കോഴിക്കോട് ടൗൺ ഹാളിൽ ചേർന്ന പണ്ഡിതരുടെ സംഗമത്തിലാണ്. ഈ സംഗമം സംഘടിപ്പിക്കാനായി 1925-ല്‍ താല്‍ക്കാലിക കമ്മിറ്റിക്കു രൂപം നൽകിയതു എവിടെ വെച്ച് ചേർന്ന യോഗത്തിലാണ്?കോഴിക്കോട് ജുമുഅത്ത് പള്ളിയിൽ
സമസ്ത പിറവിയെടുത്തതിന് ശേഷം ആദ്യ സമ്മേളനം നടന്നത് താനൂരിൽ വെച്ചാണ്. എന്നായിരുന്നു ഈ സമ്മേളനം?1927 ഫെബ്രുവരി 27
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കാവ്യത്തിലെ ചിലവരികളാണ് താഴെ ഇത് ഏതു കാവ്യത്തിൽ നിന്നുള്ളതാണ്?
മികിടനീലെന്നഹാറദിൻറെ ഒലിയദയ് നിലത്തെ വെളയ്മുഖമക്കനാകൊണ്ട്അയ്യദൈനടത്തെ
തകുതിയാനേതാനബിവിൽതോനെ നിഴ്മത്തെ താനാവാലീനൽകിവീട്ട് യൊൻകളെ ഹാജത്തെ
അഖിലമിസ്റിൽ ഉള്ളവർക്ക് മേനിയും നിഴ്മത്ത് ആണ്ടവൻ ഈ ബിവിയാലെ യേറ്റമിൽ കൊടുത്തെ
ആവനുും ഒരുയഹൂദി ബിൻതിനുളിൽ ദേഹത്തെ ആകനെ കുഴഞ്ഞ് കേട്ട് ശേശിയും ക്ഷീണത്തേ
നഫീസത്ത് മാല

ചിത്രത്തിൽ കാണുന്നത് അറബി മലയാളത്തിൽ 1879 കളിൽ രചിക്കപ്പെട്ട ഒരു മഹാ കൃതിയുടെ ഒന്നാം ഭാഗമാണിത്. ഏതാണ് ഈ കൃതി?
മോയിൻ കുട്ടി വൈദ്യരുടെ ഉഹ്ദ് പടപ്പാട്ട്

തടവുകാരെ വിചാരണക്ക് വേണ്ടി കോടതിയിലേക്ക് കൊണ്ട് പോകുന്ന പ്രശസ്തമായൊരു ചിത്രമാണ് മുകളിൽ ഉള്ളത്. ആരാണിവർ?
ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തിത്തിയ മാപ്പിള പോരാളികൾ
1785 കളിൽ കുഞ്ഞായിൻ മുസ്ലിയാർ രചിച്ച നൂൽ മാല എന്ന മദ്ഹ് ഗാനം ആരെ പ്രകീർത്തിച്ചുള്ളതാണ്?ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ)
പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാംമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) തങ്ങളുടെ മഖ്‌ബറ സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പേര്ബാഗ്ദാദ്

ലോകത്തെ പ്രശസ്തമായൊരു മഖാമിന്റെ ചിത്രമാണ് മുകളിൽ? ഇത് ആരുടെ മഖാം ആണ്?
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)
ഇസ്ലാമിക ചരിത്രത്തിൽ ആരായിരുന്നു റാബിയ അൽ അദവിയ്യ?സൂഫി വനിത

മുകളിൽ കാണുന്നത് വളരെ പ്രശസ്തമായ ഒരു പള്ളിയുടെ ചിത്രമാണ്. ഈ പള്ളിയുടെ പേരെന്താണ്?
ഖുബ്ബത്ത് അസ്സഖ്റ